Monday, March 19, 2018

മാറു തുറന്നു കാണിച്ചു സമര മുറയുമായി യുവതി

പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല..മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും..': ഫറൂഖ് കോളേജ് അദ്ധ്യാപകന്റെ വിവാദ പ്രസംഗത്തിനെതിരെ 'മാറുതുറക്കൽ സമരം' പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ; മുറിച്ച വത്തയ്ക്കയും തുറന്ന മാറിടവുമായി ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് സാമൂഹ്യ പ്രവർത്തക ദിയ സനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; മാറുതുറക്കൽ സമരം പുതിയ ദിശയിലേക്ക് നീങ്ങുന്നത് ചർച്ചയാവുന്നു




തിരുവനന്തപുരം: കോഴിക്കോട് ഫറൂഖ് കോളേജിൽ പെൺകുട്ടികളെ അപമാനിക്കുന്ന രീതിയിൽ പ്രസംഗിച്ച അദ്ധ്യാപകനെതിരെ സോഷ്യൽ മീഡിയയിൽ മാറിടം തുറന്നുകാട്ടുന്ന ചിത്രങ്ങൾ പോസ്റ്റുചെയ്ത് പെൺകുട്ടിയുടെ പ്രതിഷേധം. 'പർദ്ദയുടെ അടിയിൽ ലഗിൻസ് ഇട്ട് പൊക്കിപ്പിടിച്ച് നടക്കും ..കാണാൻ വേണ്ടി..നാട്ടുകാരെ കാണിക്കാൻ വേണ്ടി.. ഇതാണ് ഇപ്പോഴത്തെ സ്‌റ്റൈൽ.. പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല.. മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും എന്നിട്ടോ വത്തക്ക പഴുത്തിട്ടുണ്ടോന്ന് നോക്കാൻ ഒരു കഷ്ണം ചൂഴ്ന്ന് നിക്കുന്നത്..ഇതിന് ചോപ്പുണ്ടോന്ന് നോക്കൂന്ന് പറഞ്ഞ്. ഇത്തരത്തിൽ വിദ്യാർത്ഥിനികളെയും സ്ത്രീകളേയും അപമാനിക്കുന്നവിധത്തിലായിരുന്നു അദ്ധ്യാപകന്റെ പ്രസംഗം.
ഇതോടെ വിഷയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ഇന്ന് കോളേജിലേക്ക് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ മാർച്ചും നടക്കുകയാണ്. അതിനിടെയാണ് 'മാറുതുറക്കൽ സമരം' എന്ന് ഹാഷ് ടാഗ് ഇട്ട് ദിയ സന എന്ന പെൺകുട്ടി മാറിടം തുറന്നുകാട്ടിയ ചിത്രങ്ങൾ സഹിതം സോഷ്യൽ മീഡിയയിൽ എത്തുന്നത്. കൂട്ടുകാരിയായ രഹന ഫാത്തിമയുടെ ദൃശ്യങ്ങളാണ് സന പോസ്റ്റ് ചെയ്തത്. ഏക എന്ന സിനിമയിൽ നഗ്നയായി അഭിനയിച്ച നായിക കൂടിയാണ് രഹന ഫാത്തിമ.


മാറുമറയ്ക്കാനുള്ള അവകാശം സമരം ചെയ്ത് നേടിയതാണ് മലയാളി സ്ത്രീകൾ. ആ അവകാശപ്പോരാട്ടത്തെ റദ്ദുചെയ്യുന്നതല്ല തന്റെ മാറുതുറക്കൽ സമരമെന്ന് പ്രഖ്യാപിച്ചാണ് ദിയ പോസ്റ്റ് നൽകിയിരിക്കുന്നത്. ചൂഴ്‌ന്നെടുത്ത വത്തക്കപോലെ എന്ന അദ്ധ്യാപകന്റെ പരാമർശത്തിന് മറുപടിയെന്നോണം മുറിച്ച വത്തയ്ക്ക മാറിടങ്ങൾക്ക് മുകളിൽ പിടിച്ച ശേഷം മാറിടം അനാവൃതമാക്കി വത്തയ്ക്ക കൊണ്ട് മുഖംമറയ്ക്കുന്ന ദൃശ്യങ്ങളാണ് ദിയ പ്രതിഷേധ സൂചകമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങളും സാമുഹ്യപ്രവർത്തകയായ ദിയ സനയുടെ പോസ്റ്റും വലിയ ചർച്ചയായിക്കഴിഞ്ഞു. സമാന രീതിയിൽ വലിയ പ്രതിഷേധമാണ് മാറു തുറക്കൽ സമരം എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.